ത്വലബ തജ്‌രിബ ദഅ് വ പ്രോഗ്രാം മെയ് 2,3,4 തീയതികളില്‍

കോഴിക്കോട്- എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് മത വിദ്യാഭ്യാസ ക്യാമ്പയിന്റെ ഭാഗമായി പ്രബോധന പ്രവർത്തനങ്ങൾക്കൊരു ആമുഖം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന തജ് രിബ ദഅ് വ മഹല്‍ ഫീൽഡ് വർക്ക് മെയ്യ് 2,3,4 തീയതികളിൽ വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.മെയ്യ് 2ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ വെച്ച് പരിശീലനവും മെയ്യ് 3,4 തീയതികളില്‍ ഫീല്‍ഡ് വര്‍ക്കുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി മഹല്ലുകളില്‍ ഗൃഹസന്ദർശനം, സ്റ്റുഡൻസ് മീറ്റ്, പാരന്റ്‌സ് മീറ്റ്, യൂത്ത് മീറ്റ് തുടങ്ങി വ്യത്യസ്ത ശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.തജ് രിബ നടത്താൻ താല്പര്യമുള്ള മഹല്ലു കമ്മിറ്റികൾ 9909288982, 9747195135 നമ്പരില്‍ ബന്ധപ്പെടുക