സത്യധാര ത്വലബ സ്ഥാപന പ്രചാരണ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട:് സത്യധാര പ്രചാരണ ഭാഗമായി ത്വലബാ വിങിന് കീഴില്‍ നടപ്പിലാക്കുന്ന പ്രചരണ കാമ്പയിന് തുടക്കമായി. ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ ക്യാമ്പയിന് ജില്ലകളില്‍ ഉദ്ഘാടനവും പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നു. സ്ഥാപനങ്ങളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സത്യധാര എന്ന നിലയില്‍ നടപ്പില്‍ വരുത്തും. കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന ത്വലബാ മീറ്റ് സംസ്ഥാന ജില്ല ഭാരവാഹികള്‍ പങ്കെടുത്തു. ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ …

അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം വേണം : ത്വലബാ വിംഗ്

കോഴിക്കോട്:കേരളത്തിന്റെ വാര്‍ഷിക വരുമാനങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശനാണ്യങ്ങളാണ്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉപയുക്തമാകുന്നതിന് അറബി ഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം  ആവശ്യമാണെന്ന് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു ത്വലബാ വിംഗ് അറബിക് ക്യാമ്പയിന്‍ ആചരിക്കുന്നതിന്റെ ഭാഗമായി അറബിക് മുനാളറ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉല്‍ഘാടനം …

ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

കോഴിക്കോട് ഡിസംബര്‍18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ്  ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍ ഡിസംബര്‍ 5മുതല്‍30 വരെ വിവിധ പരിപാടികളോട് കൂടി നടത്തും. ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ വെച്ച് നിര്‍വഹിച്ചു.ഡിസംബര്‍ 15ന് പുത്തനത്താണി ഇസ്ലാമിക് സെന്ററില്‍ വെച്ച് അറബിക്ക് മുനാളറ വര്‍ക്ക് ഷോപ്പ് നടത്തും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് …

ത്വലബ വിങ് സംസ്ഥാന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ന്റെ ഉപ സമിതിയായ ത്വലബ വിങിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.സമസ്താലയം ചേളാരിയില്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (ജാമിഅ നൂരിയ്യഃ ) വൈസ് ചെയര്‍മാന്‍ സയ്യിദ് അലി സൈഫുദ്ദീന്‍ തങ്ങള്‍ (കാസര്‍കോട് ), സയ്യിദ് ജുനൈദ് തങ്ങള്‍ …