Month: December 2018

അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം വേണം : ത്വലബാ വിംഗ്

കോഴിക്കോട്:കേരളത്തിന്റെ വാര്‍ഷിക വരുമാനങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശനാണ്യങ്ങളാണ്. വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉപയുക്തമാകുന്നതിന് അറബി ഭാഷ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ കേരളത്തില്‍ അറബി ഭാഷാ പഠനത്തിന് ഉന്നത തല സംവിധാനം  ആവശ്യമാണെന്ന് എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു ത്വലബാ വിംഗ് അറബിക് ക്യാമ്പയിന്‍ ആചരിക്കുന്നതിന്റെ ഭാഗമായി അറബിക് മുനാളറ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉല്‍ഘാടനം …

ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

കോഴിക്കോട് ഡിസംബര്‍18 അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ്  ത്വലബാ വിംഗ് അറബിക് ഡേ ക്യാമ്പയിന്‍ ഡിസംബര്‍ 5മുതല്‍30 വരെ വിവിധ പരിപാടികളോട് കൂടി നടത്തും. ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ വെച്ച് നിര്‍വഹിച്ചു.ഡിസംബര്‍ 15ന് പുത്തനത്താണി ഇസ്ലാമിക് സെന്ററില്‍ വെച്ച് അറബിക്ക് മുനാളറ വര്‍ക്ക് ഷോപ്പ് നടത്തും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് …